കൊച്ചി: ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടലിൽനിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിലാണെന്ന് സൂചന. പൊള്ളാച്ചിയിലെ ഒരു റിസോർട്ടിലാണ് നടൻ മുറിയെടുത്തിരിക്കുന്നത്. താരത്തിന്റെ അവസാന ടവർ ലൊക്കേഷൻ തമിഴ്നാട്ടിലാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഷൈൻ ടോം ചാക്കോ വ്യാഴാഴ്ച പുലർച്ചെ തന്നെ കൊച്ചി വിട്ടതായാണ് വിവരം. കലൂരിലെ ഹോട്ടലിൽനിന്നും നഗരത്തിലെ മറ്റൊരു നക്ഷത്ര ഹോട്ടലിലേക്കാണ് ഷൈൻ ആദ്യം പോയത്. അവിടെ മുറിയെടുത്ത് തങ്ങിയ ശേഷം പുലർച്ചെയോടെ തൃശൂരിലേക്ക് കടന്നു. ഷൈന്‍ ബോള്‍ഗാട്ടിയിലെ ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ടതായി സംശയിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
താരത്തിനായി കൊച്ചിയിലും തൃശൂരിലും പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് ടവർ ലൊക്കേഷൻ വിവരങ്ങൾ ലഭിച്ചത്. തമിഴ്നാട്ടിലേക്കുകൂടി അന്വേഷണം വ്യാപിപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഷൈൻ പൊള്ളാച്ചിയിലെന്ന് സൂചന; അവസാന ടവർ ലൊക്കേഷൻ കണ്ടെത്തി; അന്വേഷണം തമിഴ്നാട്ടിലേക്കുകൂടി വ്യാപിപിച്ചേക്കും
