ജയിലില്‍ കിടന്നു പുറത്തിറങ്ങിയതിന്റെ പിറ്റേന്ന് പത്രസമ്മേളനം നടത്തിയിട്ട് പേടിച്ചില്ല പിന്നെ എന്തിനാണ് ഇന്ന് പേടിക്കുന്നതെന്ന് നടന് ഷൈന്‍ ടോം ചാക്കോ.
മാധ്യമങ്ങളെ കണ്ട് തിയറ്ററില്‍ നിന്ന് ഇറങ്ങി ഓടിയ നടന് ഷൈന്‍ ടോം ചാക്കോയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
അറുപത് ദിവസം ജയിലില്‍ കിടന്ന് ഇറങ്ങിയ പിറ്റേദിവസം പത്രസമ്മേളനം നടത്തിയിട്ടുണ്ട്. അന്നില്ലാത്ത പേടി ഇന്നും ഇല്ല. ഷൈന്‍ പറഞ്ഞു.
മാധ്യമങ്ങളെ കണ്ട് പേടിച്ചല്ല, പകരം ഒരു എന്റര്ടെയ്ന്മെന്റിനു വേണ്ടിയാണ് താന്‍ ഓടിയത്.
ഷൈന്‍ ടോം ചാക്കോയും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച അടിത്തട്ട് സിനിമ കണ്ടിറങ്ങിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താരം മറുപടി നല്‍കിയത്.
പന്ത്രണ്ട് എന്ന സിനിമയുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയപ്പോഴാണ് ഷൈന്‍ ഓടിയത്.
തിയറ്ററിനു ചുറ്റും ഓടിയ ഷൈന്‍ ടോം മാധ്യമങ്ങള്‍ക്കു മറുപടി നല്‍കാതെ തിയറ്റര്‍ വളപ്പില്‍നിന്നു റോഡിലേക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു.