കൊച്ചി: സിനിമ ഷൂട്ടിംഗിനിടെ നാട്ടുകാരുമായി സംഘര്‍ഷമുണ്ടായ സംഭവത്തില്‍ പ്രതികരിച്ച് നടന് ഷൈന്‍ ടോംചാക്കോ.
പട എന്ന സിനിമയുടെ പ്രദര്‍ശനത്തിന് എത്തിയതായിരുന്നു നടന്.
തല്ലിയതിനെ കുറിച്ചൊന്നും ചോദിക്കാനില്ലേ എന്ന് മാധ്യമപ്രവർത്തകരോട് താരം ചോദിക്കുകയായിരുന്നു.
‘ഞാൻ തല്ലില്ല, കൊല്ലും. ഇനി ഞാൻ കൊല്ലുമെന്ന് എഴുതി വിടരുത്. ഈ കാല് വച്ച് ഞാൻ തല്ലുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ”-ഷൈൻ ടോം ചോദിച്ചു.
സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ ഷൈൻ വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് വന്നത്.
കളമശ്ശേരി എച്ച്എംഡി റോഡിൽ വച്ച് തല്ലുമാല സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ സിനിമാപ്രവർത്തകരും നാട്ടുകാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായിരുന്നു.
നാട്ടുകാരിൽ ഒരാളെ ഷൈൻ ടോം മർദ്ദിച്ചു എന്ന ആരോപണങ്ങളാണ് ഉയർന്നത്. ഇതിന് പ്രതികരണമാണ് ഷൈൻ കൊച്ചിയിലെത്തിയപ്പോൾ നൽകിയത്