സിനിമാ നടിയെപ്പോലെയാക്കാം! പീരുമേട് വില്ലേജ് ഓഫീസിലെത്തിയ യുവതിക്ക് ക്ലര്‍ക്കിന്റെ വാഗ്ദാനം; ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് യുവതി പോലീസില്‍

shiniഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തുകയും അശ്ലീലം പറയുകയും ചെയ്‌തെന്ന പരാതിയുമായി യുവതി രംത്ത്. പീരുമേട് വില്ലേജ് ഓഫീസിലെ ക്ലര്‍ക്ക് ഗോപകുമാറിനെതിരെയാണ് കോട്ടയം സ്വദേശിനിയായ ഷൈനി ജോമോന്‍ പരാതി നല്കിയത്. കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് പരാതി കൊടുത്തിരിക്കുന്നത്. മുംബൈയിലെ കോളജ് അധ്യാപകന്റെ ഭാര്യയാണ് മണര്‍കാട് സ്വദേശിനിയായ ഷൈനി. ഇവര്‍ ഭര്‍ത്താവ് ജോലി ചെയ്യുന്ന കോളജില്‍ അഡ്മിനിസ്‌ട്രേറ്റീവ് സെക്ഷനിലാണ് ജോലി ചെയ്യുന്നത്.

വീട് നിര്‍മാണത്തിന് വില്ലേജ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയതിനിടെ ഫോണ്‍നമ്പര്‍ കൈക്കലാക്കിയ എല്‍ഡി ക്ലര്‍ക്ക് നിരന്തരം ശല്യപ്പെടുത്തുകയാണെന്ന് യുവതി പറയുന്നു. മസാജിംഗ് ചികിത്സയിലൂടെ സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കാമെന്നു വാഗ്ദാനം നല്‍കിയാണ് യുവതിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചു കൊണ്ടിരിക്കുന്നത്. അപേക്ഷയെക്കുറിച്ചോ തുടര്‍നടപടികളെക്കുറിച്ചോ സംസാരിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കാതിരുന്ന ഇയാള്‍ തന്റെ ശരീരത്തെക്കുറിച്ചും ലൈഗീകച്ചുവയുള്ള സംസാരത്തിനുമാണ് താല്‍പ്പര്യം കാണിക്കുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു.

ഏലപ്പാറയിലുള്ള തങ്ങളുടെ വസ്തുവിന്റെ ജനുവിനിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി പീരുമേട് വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് എല്‍ഡി ക്ലര്‍ക്കിനെ പരിചയപ്പെട്ടതത്രേ. സര്‍ക്കാര്‍ ഓഫീസുകളില്‍ പോലും സ്ത്രീകളുടെ ഫോണ്‍ നമ്പറുള്‍പ്പെടെ നല്‍കാന്‍ കഴിയാത്ത അവസ്ഥ പുറത്തു കൊണ്ടുവരാനാണ് ഭര്‍ത്താവിന്റെ അനുമതിയോടെ ഫോണ്‍വിളികള്‍ റെക്കോഡ് ചെയ്തതെന്നും ഷൈനി പറഞ്ഞു.

Related posts