ഞാൻ ചെയ്തതിൽ ഒരു തെറ്റുമില്ല, ഇനിയും ശബ്‌ദിക്കും! കോ​വി​ഡ് 19 വി​വ​രം ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ച്ചു; സ്വ​കാ​ര്യ ആ​ശു​പ​ത്രി ഡോ​ക്ട​റു​ടെ പ​ണി പോ​യി

തൃശൂർ: കോ​വി​ഡ് 19 ല​ക്ഷ​ണ​ങ്ങ​ളു​മാ​യി രോ​ഗി എ​ത്തി​യ വി​വ​രം ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​റു​ടെ പ​ണി പോ​യി.

വി​വ​രം ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റി​യ ഡോ​ക്ട​റെ സ്വ​കാ​ര്യ ആ​ശു​പ​ത്രി പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​യും ഡോ​ക്ട​റു​മാ​യ ഷി​നു ശ്യാ​മ​ള​നെ​യാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ജോ​ലി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​ത്.

കോവിഡ് ഭീതി പരത്തിയെന്ന വിചിത്രവാദം ഉന്നയിച്ചാണ് ആശുപത്രി മാനേജ്മെന്‍റ് ഡോക്ടർക്കെതിരേ നടപടി സ്വീകരിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോർട്ട് ചെയ്തതിനും ഫേസ്ബുക്കിൽ എഴുതിയതിനും, ടി. വി യിൽ പറഞ്ഞതിനും എന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.

രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാൻ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീർക്കുവാൻ ഇതിൽ എന്ത് കള്ളത്തരമാണ് ഉള്ളത്?

അയാൾക്ക് കൊറോണ ആണെങ്കിൽ ക്ലിനിക്കിൽ രോഗികൾ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാര്ഥമായ ചോദ്യങ്ങൾ. ക്ഷമിക്കണം. തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കും. ഇനിയും.

ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാൻ അനുവദിച്ചവർക്ക് ഒരു കുഴപ്പവുമില്ല.

ആ ഉദ്യോഗസ്ഥർ സുഖിച്ചു ജോലി ചെയ്യുന്നു. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്?

ഞാൻ ചെയ്തതിൽ ഒരു തെറ്റുമില്ല. ഇനിയും ശബ്‌ദിക്കും.

Related posts

Leave a Comment