ദുബായ്: ഇസ്രയേലിലേക്കു പോകുന്ന എല്ലാ കപ്പലുകളും ആക്രമിക്കുമെന്ന ഭീഷണിയുമായി ഹൂതി തലവൻ അബ്ദുൾമാലിക് അൽ ഹൂതി. ചെങ്കടൽ മേഖലയിൽ മാത്രമല്ല ഇസ്രയേൽ തുറമുഖങ്ങളിലേക്കു പോകുന്ന മുഴുവൻ കപ്പലുകളും തങ്ങൾ ലക്ഷ്യമിടുന്നതായി യെമനിലെ ഹൂതി തലവൻ ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.
ഗാസയിൽ ഹമാസുമായി ഇസ്രയേൽ സൈന്യത്തിന്റെ ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഹൂതികളുടെ ഭീഷണി. മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് ആക്രമണം നീട്ടുമെന്നും സംഘം ഭീഷണിപ്പെടുത്തി.
ചൈന, റഷ്യ, ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങൾ ഇസ്രയേൽ തുറമുഖങ്ങളിലേക്കു കപ്പലുകൾ അയക്കരുതെന്നും ഹൂതി ആവശ്യപ്പെട്ടു.