കളി മൈതാനത്ത്… താമസം കപ്പലിൽ; ലോകകപ്പ് ആരാധകർക്ക് ഫ്ലോട്ടിംഗ് ഹോട്ടൽ റെഡി..!


ത​ങ്ങ​ളു​ടെ പ്രി​യ താ​ര​ങ്ങ​ൾ മൈ​താ​ന​ത്ത് നി​റ​ഞ്ഞാ​ടു​ന്ന​ത് ക​ണ്ട് മ​ട​ങ്ങു​ന്ന ലോ​ക​ക​പ്പ് ആ​രാ​ധ​ക​ർ​ക്ക് ഫു​ട്ബോ​ൾ ല​ഹ​രി​യു​ടെ ആ​വേ​ശം ഒ​ട്ടും ചോ​രാ​തെ ക​ട​ലി​ൽ ഒ​ഴു​കി​ന​ട​ന്ന് വി​ശ്ര​മി​ക്കാം. ഇ​തി​നാ​യി മൂ​ന്നു ക്രൂ​യി​സ് ക​പ്പ​ലു​ക​ളാ​ണ് ന​ങ്കൂ​ര​മി​ടു​ന്ന​ത്.

ഫി​ഫ ലോ​ക​ക​പ്പ് ഖ​ത്ത​ർ 2022ന് ​ഫ്ലോ​ട്ടിം​ഗ് ഹോ​ട്ട​ലു​ക​ളാ​യി എം​എ​സ്‌​സി വേ​ൾ​ഡ് യൂ​റോ​പ്പ, എം​എ​സ്‌​സി പൊ​യ​സി​യ, എം​എ​സ്‌​സി ഓ​പ്പ​റ എ​ന്നി​ങ്ങ​നെ മൂ​ന്നു ആ​ഡം​ബ​ര ക​പ്പ​ലു​ക​ളാ​ണ് ത​യാ​റാ​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ആ​ദ്യ​ത്തേ​താ​യ എം​എ​സ്‌​സി വേ​ൾ​ഡ് യൂ​റോ​പ്പ ഖ​ത്ത​റി​ലെ​ത്തി.

നവംബർ 19 മു​ത​ൽ ഡി​സം​ബ​ർ 19 വ​രെ​യാ​ണ് ആ​രാ​ധ​ക​ർ​ക്കാ​യി ഫ്ലോ​ട്ടിം​ഗ് ഹോ​ട്ട​ലാ​യി ദോ​ഹ​യി​ലെ ഗ്രാ​ൻ​ഡ് ടെ​ർ​മി​ന​ലി​ൽ ന​ങ്കൂ​ര​മി​ടു​ക. 22 നി​ല​ക​ളു​ള്ള ആ​ഡം​ബ​ര ക​പ്പ​ലി​ൽ 6000 ത്തോ​ളം അ​തി​ഥി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യും.

മ​റ്റ് ര​ണ്ട് ആ​ഡം​ബ​ര ക​പ്പ​ലു​ക​ൾ​ളാ​യ എം​എ​സ്‌​സി പൊ​യ​സി​യ, എം​എ​സ്‌​സി ഓ​പ്പ​റ എ​ന്നി​വ​യും ഉ​ട​ൻ​ത​ന്നെ ദോ​ഹ​യി​ലേ​ക്ക് പു​റ​പ്പെ​ടും. മൂ​ന്ന് ക​പ്പ​ലു​ക​ളി​ലെ​യും മു​റി​ക​ൾ​ക്ക് 220 മു​ത​ൽ 469 ഡോ​ള​ർ വ​രെ​യാ​ണ് നി​ര​ക്ക്.

Related posts

Leave a Comment