ഗ​ള്‍​ഫി​ലേ​ക്കു യാ​ത്ര ഇനി കപ്പലിൽ; സാ​ധ്യ​താ പ​ഠ​ന​ത്തി​ന് ടെ​ന്‍​ഡ​ര്‍ അ​ടു​ത്ത​മാ​സം


കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ല്‍നി​ന്ന് ഗ​ള്‍​ഫ് നാ​ടു​ക​ളി​ലേ​ക്ക് ക​പ്പ​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി. വി​മാ​ന​ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ പ്ര​വാ​സി​ക​ള്‍ ക​ടു​ത്ത ചൂ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​പ്പ​ല്‍ സ​ര്‍​വീ​സ് എ​ന്ന ആ​ശ​യം ഉ​ടെ​ല​ടു​ത്തി​രു​ന്ന​ത്.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​തോ​ടെ ക​പ്പ​ല്‍ സ​ര്‍​വീ​സ് അ​ധി​കം വൈ​കാ​തെ യാ​ഥാ​ര്‍​ഥ്യ​മാ​യേ​ക്കും. ഇ​തി​നു​ള്ള സാ​ധ്യ​താ പ​ഠ​ന​ത്തി​നു​ള്ള ടെ​ന്‍​ഡ​ര്‍ അ​ടു​ത്ത മാ​സം ക്ഷ​ണി​ക്കു​മെ​ന്ന് കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍. എ​സ്.​ പി​ള്ള അ​റി​യി​ച്ചു.

ബേ​പ്പൂ ര്‍- ​കൊ​ച്ചി-​ദു​ബൈ സെ​ക്ട​റി​ല്‍ പ്ര​വാ​സി യാ​ത്ര​ക്കാ​രു​ടെ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ക​പ്പ​ല്‍ സ​ര്‍​വി​സി​ന് അ​നു​വാ​ദം ല​ഭി​ച്ച​ത്.

ഹൈ​ബി ഈ​ഡ​ന്‍ എം​പി യു​ടെ ചോ​ദ്യ​ത്തി​ന് ലോ​ക്‌​സ​ഭ​യി​ല്‍ കേ​ന്ദ്ര ക​പ്പ​ല്‍ ഗ​താ​ഗ​ത മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ് സോ​നോ​വാ​ള്‍ ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ യാ​ത്ര​ക്ക​പ്പ​ല്‍ സ​ര്‍​വീസ് ആ​രം​ഭി​ക്കാ​ന്‍ ടെ​ന്‍​ഡര്‍ ​ന​ട​പ​ടി​ക്ക് തു​ട​ക്ക​മി​ട്ട​താ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്. ടെ​ന്‍​ഡ​ര്‍ പ്ര​സി​ദ്ധീ​ക​രിക്കാ​ന്‍ കേ​ര​ള മാ​രി​ടൈം ബോ​ര്‍ഡി​നെ​യും നോ​ര്‍​ക്ക റൂ​ട്സി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു.

സ​ര്‍​വീസി​ന് ക​പ്പ​ല്‍ വി​ട്ടു​കൊ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന ക​മ്പ​നി​ക​ള്‍, സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള ക​മ്പ​നി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് ടെ​ന്‍​ഡ​റി​ല്‍ പ​ങ്കെ​ടു​ക്കാം.​

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കൊ​ച്ചി-​ദു​ബാ​യ് െസ​ക്ട​റി​ല്‍ ക​പ്പ​ല്‍ സ​ര്‍​വീ​സ് തു​ട​ങ്ങാ​നാ​ണ് ആ​ലോ​ച​ന. പി​ന്നീ​ട് ബേ​പ്പൂ​രി​ലേ​ക്കും നീ​ട്ടും. വി​മാ​ന ടി​ക്ക​റ്റി​ന് വ​ന്‍​തു​ക ന​ല്‍​കി​യാ​ണ് പ്ര​വാ​സി​ക​ള്‍ നിലവിൽ കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.

ആ​ഘോ​ഷ, അ​വ​ധി വേ​ള​ക​ളി​ല്‍ നാ​ലി​ര​ട്ടി​യി​ല്‍ അ​ധി​കം നി​ര​ക്ക് വ​ര്‍​ധ​ന​യാ​ണ് വി​മാ​ന ക​മ്പ​നി​ക​ള്‍ പ്ര​വാ​സി​ക​ളോ​ട് ഈ​ടാ​ക്കു​ന്ന​ത്. വി​മാ​ന ടി​ക്ക​റ്റി​ന്‍റെ മൂ​ന്നി​ലൊ​രു​ഭാ​ഗം ചെ​ല​വി​ല്‍ ക​പ്പ​ല്‍ യാ​ത്ര ന​ട​ത്താം.

Related posts

Leave a Comment