മനില: തെക്കൻ ഫിലിപ്പീൻസിൽ കൊടുങ്കാറ്റിൽ നങ്കൂരം പൊട്ടിയ ചരക്കുകപ്പൽ കരയിലേക്ക് ഇടിച്ചുകയറി.
നങ്കൂരം പൊട്ടിയതോടെ കപ്പലുപേക്ഷിച്ചു കടലിൽ ചാടിയ നാല് പേർ മരിച്ചു. ഒൻപത് പേരെ കാണാതായി. 20 ജീവനക്കാരാണ് കപ്പൽ ഉണ്ടായിരുന്നത്.
ഏഴു പേരെ രക്ഷപ്പെടുത്തിയെന്നും കാണാതായവർക്കായി തെരച്ചിൽ തുടരുന്നതായും ഫിലിപ്പീൻസ് തീരരക്ഷാസേന അറിയിച്ചു.
ജബോംഗ പട്ടണത്തിനു സമീപം നങ്കൂരമിട്ടിരുന്ന എൽസിടി സെബു ഗ്രേറ്റ് ഓഷൻ എന്ന കപ്പലാണു തിങ്കളാഴ്ച കടൽക്ഷോഭത്തിൽപ്പെട്ടത്. കപ്പൽ ഒഴുകിനടക്കാൻ തുടങ്ങിയപ്പോൾ ജീവനക്കാർ കടലിൽ ചാടുകയായിരുന്നു.