മുംബൈ: ബോളിവുഡ് താരം ശിൽപ ഷെട്ടിക്ക് ഷൂട്ടിംഗിനിടെ പരിക്ക്. നടിയുടെ ഇടത് കാൽ ഒടിഞ്ഞു. പുതിയ ചിത്രം ഇന്ത്യൻ പോലീസ് ഫോഴ്സിന്റെ ഷൂട്ടിംഗ് വേളയിലാണ് തനിക്ക് പരിക്കേറ്റതെന്ന് ശിൽപ ഷെട്ടി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
റോൾ കാമറ ആക്ഷൻ എന്ന് പറഞ്ഞതും തന്റെ കാല് ഒടിഞ്ഞെന്ന് ശിൽപ ഷെട്ടി ഇൻസ്റ്റഗ്രാമിൽ കു റിച്ചു. ആറ് ആഴ്ചത്തേക്ക് ഇനി ഒരു ആക്ഷനും ഉണ്ടാകില്ല.
എത്രയും വേഗം കൂടുതൽ ശക്തയായി തിരിച്ചുവരും. അത്രയും കാലം പ്രാർഥനകൾ ഉണ്ടാകണമെന്നും ശിൽപ ഷെട്ടി കുറിച്ചു.