ശ്രീകൃഷ്ണപുരം:ഡൽഹിയിൽ നടക്കുന്ന റിപബ്ലിക്ക് ദിന പരേഡിൽ എൻ.എസ്.എസ് നെ പ്രതിനിധീകരിച്ച് ശിശിര പങ്കെടുക്കും.മണ്ണന്പറ്റ സ്വദേശിനിയായ ശിശിര ശ്രീകൃഷ്ണപുരം ഗവ.എഞ്ചി.കോളേജ് വിദ്യാർത്ഥിനിയാണ്.എഞ്ചിനിയറിംഗ് കോളേജിലെ 185-ാം നന്പർ എൻ.എസ്.എസ്.യൂണിറ്റിനെ പ്രതിനിധീകരിച്ചാണ് ശിശിര റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.
എഞ്ചിനീയറിംഗ് കോളജിൽ നിന്നും ആദ്യമായാണ് ഒരു വിദ്യാർത്ഥിനി പരേഡിൽ പങ്കെടുക്കാൻ അർഹത നേടുന്നത്. അഭിമാനകരമായ നേട്ടം കൈവരിച്ച ശിശിരയെ ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് സി.എൻ.ഷാജു ശങ്കർ പുരസ്കാരം നൽകി അഭിനന്ദിച്ചു.