തമിഴ്നാട്ടിലെ എംപിമാര്‍ തമ്മിലുള്ള തല്ല് പുതിയ ട്വിസ്റ്റില്‍. തന്റെ നേതാവായ ജയലളിതയെ അപകീര്‍ത്തിപ്പെടുത്തിയത് സഹിക്കാന്‍ വയ്യാത്തതിനാലാണ് തിരുച്ചി ശിവയെ തല്ലിയതെന്നായിരുന്നു അണ്ണാഡിഎംകെ എംപി പി. ശശികലയുടെ നിലപാട്. കഴിഞ്ഞദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചായിരുന്നു തമ്മില്‍ത്തല്ല് നടന്നത്. എന്നാല്‍, പാര്‍ട്ടിക്കു അപമാനം വരുത്തിവച്ചെന്ന കാരണത്താല്‍ അണ്ണാഡിഎംകെ ശശികലയെ പുറത്താക്കിയിരുന്നു. തൊട്ടുപിന്നാലെ രാജ്യസഭയില്‍ പൊട്ടിക്കരഞ്ഞ ശശികല സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ഇത്രയും ജനം കണ്ടതും കേട്ടതുമായ കാര്യങ്ങള്‍. ഇനി പറയുന്നത് അണിയറയിലെ കഥകള്‍. ഈ തിരിച്ചിറ ശിവ എതിര്പാര്ട്ടിയിലാണെങ്കിലും ശശികലയുമായി നല്ല അടുപ്പമുണ്ടത്രേ. വെറും അടുപ്പമല്ല, വ്യക്തമായി പറഞ്ഞാല്‍ ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നത് ചിന്ന ലൗ… ശിവയുടെ ഭാര്യ മരിച്ചശേഷം ആശ്വസിപ്പിക്കാനൊക്കെ ഓടിയെത്തിയിരുന്നത് ശശികലയാണ്. ഡല്‍ഹിയില്‍ ഇരുവരുടെയും വസതികള്‍ തമ്മില്‍ അടുത്തടുത്താണ്. ശശികലയും ശിവയും അടുത്തിടപഴകുന്ന ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ശിവയുടെ തോളില്‍ കൈയ്യിട്ട് പുറകില്‍ക്കൂടി കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളാണ് തമിഴ് പത്രങ്ങള്‍ പുറത്തുവിട്ടത്. സോഷ്യല്‍മീഡിയയിലും പല ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.
മദ്യക്കുപ്പികള്ക്കരികെ ഇരുവരും കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. പ്രതിപക്ഷ, ഭരണപക്ഷ അംഗങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കാള്‍ ശക്തമാണ് ഇവര്‍ തമ്മിലെന്ന് ഈ ചിത്രങ്ങള്‍ അടിവരയിടുന്നു. ശിവയുടെ വീട്ടില്‍ അസമയത്ത് ശശികലയുടെ കാര്‍ കണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങളും കൊഴുക്കുന്നുണ്ട്. ശശികലയെ ശിവ അടുത്തിടെയായി കാര്യമായി ഗൗനിക്കുന്നില്ലായിരുന്നത്രേ. ഇതാണ് വിമാനത്താവളത്തിലെ കൈയ്യാങ്കളിയിലേക്കു നയിച്ചത്. സംഭവം വിവാദമായതോടെ ശിവയെ കരുണാനിധി കൈയ്യൊഴിഞ്ഞതായി സൂചനയുണ്ട്.