തൃക്കരിപ്പൂർ: യുവതിയുടെ പീഡന പരാതിയിൽ സിനിമ നടനും മോഡലുമായ ഷിയാസ് കരീമിനെ പോലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കി. ചെന്നൈയിൽനിന്നു പോലീസ് ഇന്ന് പുലർച്ചെ ചന്തേര സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി.
കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തിയശേഷം കോടതിയിൽ ഹാജരാക്കി. വിവാഹ വാഗ്ദാനം നൽകിയിരുന്നെങ്കിലും മകനുള്ള കാര്യം തന്നിൽനിന്ന് തൃക്കരിപ്പൂർ സ്വദേശിനിയായ യുവതി മറച്ചുവയ്ക്കുകയും സഹോദരനാണെന്ന് തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നുവെന്ന് ഷിയാസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
പണമിടപാട് നടത്തിയിട്ടുണ്ടെങ്കിലും കാർ വിട്ടുകൊടുത്ത വകയിലാണ് അഞ്ച് ലക്ഷത്തോളം രൂപ വാങ്ങിയതെന്നും ചെറുവത്തൂരിലെ ഹോട്ടൽ റസിഡൻസിയിൽ വച്ച് വാക്കുതർക്കമുണ്ടായതല്ലാതെ മർദിച്ചിട്ടില്ലെന്നും ഷിയാസ് മൊഴി നൽകി.