മറ്റുള്ളവരെ ഞെട്ടിക്കുന്നത് ഹരമാക്കിയിരിക്കുന്നവരാണ് മുകേഷ് അംബാനിയും കുടുംബവും. ജിയോയിലൂടെയും മക്കളുടെ ആഡംബര വിവാഹത്തിലൂടെയുമെല്ലാം അംബാനി നമ്മളെ ഒരുപാടു തവണ ഞെട്ടിച്ചിരിക്കുന്നു. അതുപോലെയൊന്നായിരുന്നു നിതാ അംബാനിയുടെ 2.6 കോടി രൂപ വില മതിക്കുന്ന ബാഗ് ബോളിവുഡ് താരങ്ങളെ വരെ ഞെട്ടിച്ചിരുന്നു.
പ്രമുഖ ബ്രാന്‍ഡായ ഹെര്‍മിസിന്റെ ബിര്‍കിന്‍ ബാഗാണ് നിത ഉപയോഗിക്കുന്നത്. ആഡംബരത്തിനു പ്രശ്സതമായ ഹെര്‍മിസ്, ഹോളിവുഡ് താരങ്ങളുടെ വിശ്വസ്ത ബ്രാന്‍ഡാണ്. ലോകത്തെ ഏറ്റവും വില കൂടിയ ബാഗ് എന്ന വിശേഷണവും ബിര്‍കിന്‍ സ്വന്തം. ഹിമാലയത്തില്‍ കാണപ്പെടുന്ന ഒരിനം ചീങ്കണ്ണിയുടെ തോല് ഉപയോഗിച്ചാണ് ബാഗ് നിര്മിക്കുന്നതത്രേ. ഇപ്പോഴിതാ നിതയ്ക്കു പിന്നാലെ മരുമകള്‍ ശ്ലോകയുടെ ചെരുപ്പിന്റെ വില കേട്ട് കണ്ണു തള്ളിയിരിക്കുകയാണ് ഫാഷന്‍ ലോകം. ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വിരമിക്കല്‍ ചടങ്ങിന് എത്തിയതാണ് ആകാശ് അംബാനിയും ശ്ലോകയും. വെള്ള ഓഫ് ഷോള്‍ഡര്‍ ടോപും ആകാശ നീല സ്കര്‍ട്ടും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് ശ്ലോക എത്തിയത്.
ഡയമണ്ട് കമ്മലുകളും വൈറ്റ് ബാന്‍ഡ് വാച്ചും കൂടുതല്‍ ആകര്‍ഷണീയമാക്കി. എന്നാല്‍ ഇതിന്റെ ഇടയിലും താരം ശ്ലോകയുടെ ചെരുപ്പായിരുന്നു. സൊഫിയ വെബ്സ്റ്റേഴ്സ് ഐകോണിക് ബട്ടര്‍ഫ്ലൈ ഡിസൈനര്‍ ചെരിപ്പാണിത്. പിറകിലുള്ള ചിത്രശലഭത്തിന്റെ രൂപമാണ് ചെരിപ്പിന്റെ പ്രത്യേകത. നിരവധി സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഡിസൈനര്‍ ചെരിപ്പ് ആണിത്. 50,000 രൂപയാണു വില. പല ഡിസൈനിലും നിറത്തിലും ലഭ്യമാണ്. ചെരിപ്പിന്റെ വില അത്ഭുതപ്പെടുത്തുന്നതാണെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ അംബാനി കുടുംബത്തിന് 50,000 നിസാര തുകയാണെന്നാണ് ചിലരുടെ പക്ഷം. ഏതായാലും ഫാഷന്‍ ലോകത്ത് ഈ ചിത്രശലഭചെരുപ്പ് താരമായി.