തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാതെ ശോഭാ സുരേന്ദ്രന്. സംസ്ഥാന നേതൃത്വത്തോടുള്ള കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ശോഭ നിലപാട് കടുപ്പിച്ചത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാത്തതിനാല്‍ യോഗത്തില്‍ പങ്കെടുക്കേണ്ടന്നാണ് ശോഭയുടെ തീരുമാനം. കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തതുമുതല്‍ കടുത്ത പ്രതിഷേധത്തിലാണ് ശോഭാ സുരേന്ദ്രന്.
പൊതുപരിപാടികളിലൊന്നും ശോഭയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് നേതൃയോഗത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നത്.