കോഴിക്കോട്: ചെലവൂരില്‍ ഗൃഹനാഥ വെട്ടേറ്റ് മരിച്ചു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച റിട്ട.ബിഎസ്എന്‍എല്‍ ജീവനക്കാരനായ ഭര്‍ത്താവിനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെലവൂര്‍ കുണ്ടംപുറത്ത് റോസ്ഡേല്‍ വീട്ടില്‍ ശോഭ(54) ആണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച രാഘവ (64)നെ പോലീസ് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് 9.30 നാണ് സംഭവം.
കൊടുവാളുകൊണ്ട് ശോഭയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രാഘവന് മക്കളെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. നിലവിളി ശബ്ദം കേട്ട അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും ശോഭ മരിച്ചിരുന്നു. തുടര്‍ന്ന് ചേവായൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചേവായൂര്‍ പോലീസ് സ്ഥലത്തെത്തി രാഘവനെ കസ്റ്റഡിയിലെടുത്തു.
വിഷം കഴിച്ചിട്ടുണ്ടെന്ന് രാഘവന് അറിയിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.