ദുബായ്: പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ശോഭ ഗ്രൂപ്പ്, ദുബായ് നഗരത്തിൽ ഹാർട്ട് ലാൻഡ് എസ്റ്റേറ്റ്- ക്വാഡ് ഹോംസ് എന്ന ആഡംബര പാർപ്പിട സമുച്ചയം അവതരിപ്പിച്ചു.നിർമാണഘട്ടത്തിൽ ക്വാഡ് ഹോം വിലയുടെ 50 ശതമാനവും പണി പൂർത്തിയാക്കിക്കഴിഞ്ഞാൽ 10 ശതമാനവും വീട് സ്വന്തമാക്കി രണ്ടു വർഷത്തിനുള്ളിൽ ബാക്കി 40 ശതമാനവും അടയ്ക്കാവുന്ന ആകർഷകമായ പേമെന്റ് പ്ലാൻ ശോഭ ഗ്രൂപ്പ് നൽകുന്നു.
ഇത്തരത്തിലുള്ള അനന്യമായ ഉദ്യമത്തോടെ പുതുവർഷത്തെ വരവേൽക്കാൻ കഴിഞ്ഞതിൽ അതിയായ ആഹ്ലാദമുണ്ടെന്ന് പിഎൻസി മേനോൻ പറഞ്ഞു.