തിരുവനന്തപുരം: വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈനെതിരെ കേന്ദ്ര വനിതാ കമ്മീഷന് പരാതി നല്കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്.
ഗാർഹീക പീഡനത്തെ ശ്ലാഘിക്കുന്ന നടപടിയാണ് ജോസഫൈന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഇതിനു മുൻപും ഇരകളോടൊപ്പം നിൽക്കാതെ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോഷകാസംഘടനാ മേധാവിയായി പ്രവർത്തിക്കുന്ന ജോസഫൈൻ സ്വീകരിച്ചതെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ അറിയിച്ചുവെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ശോഭാ സുരേന്ദ്രന് വ്യക്തമാക്കി.