തിരുവനന്തപുരം: ജനങ്ങൾ തീരുമാനിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സംസ്ഥാനത്തെ ഒരു മണ്ഡലത്തിലും പാർട്ടിയുടെ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
ജനങ്ങളിൽ വിവിധ പാർട്ടിയിൽപ്പെട്ടവരുണ്ടാകുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പൊതുജനങ്ങൾ തീരുമാനിച്ചാൽ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും.
എന്നാൽ, മറിച്ചാണ് ജനങ്ങളുടെ തീരുമാനമെങ്കിൽ താൻ മത്സരരംഗത്ത് ഉണ്ടാവില്ല. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാനില്ലെന്നും അവർ വ്യക്തമാക്കി.
കസേരയിൽ ഇരുന്നില്ലെങ്കിലും ജോലി ചെയ്യാനാകും. രാഷ്ട്രീയപ്രവർത്തകർ അതത് രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കണം. അണിയറിയിൽ ഒരുങ്ങുന്ന അവിശുദ്ധ രാഷ്ട്രീയ സഖ്യം കേരളത്തിന്റെ മണ്ണിൽ ഉണ്ടാകാൻ പാടില്ലെന്നും ശോഭ കൂട്ടിച്ചേർത്തു.