കോഴിക്കോട്: ലോക്സഭാതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതിനിടെ പാര്‍ട്ടിയുടെ അനൗദ്യോഗിക ‘വിലക്ക്’ ലംഘിച്ച് ശോഭാ സുരേന്ദ്രന്.
പാര്‍ട്ടി പരിപാടികളില്‍ സജീവമാകാനൊരുങ്ങുന്ന ശോഭ ഇന്നലെ കോഴിക്കോട് പാര്‍ട്ടി പരിപാടിയിലും പങ്കെടുത്തു. പി.കെ. കൃഷ്ണദാസ് പക്ഷത്തിന് ഭൂരിപക്ഷമുള്ള കോഴിക്കോട് കേന്ദ്രീകരിച്ച് ശോഭസുരേന്ദ്രന്‍ വീണ്ടും സജീവമാകാനൊരുങ്ങുകയാണ്.
ഇന്നലെ പി.കെ. കൃഷ്ണദാസുമായി അവര്‍ ചര്‍ച്ച നടത്തുകയും ചെയ്തു.ഫിഷറീസ് ഡിഡി ഓഫീസിന് മുന്നിൽ ബിജെപിയുടെ രാപ്പകൽ സമരത്തിന്റെ ഉദ്ഘാടനത്തിനാണ് വെള്ളിയാഴ്ച ശോഭ കോഴിക്കോട് എത്തിയത്.
പാര്‍ട്ടി നേതൃത്വത്തിനെതിരേ ശക്തമായി പ്രതികരിക്കാനും അവര്‍ മറന്നില്ല. ബിജെപി എന്റെ കൂടി പാർട്ടിയാണ്. വഴിയിൽ തടസങ്ങൾ ഉണ്ടെങ്കിൽ അത് തട്ടിനീക്കി മുന്നോട്ടു പോകും. ട്രൗസർ ഇട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരേ പ്രചാരണം നടത്തുകയാണെന്നും ശോഭ ആരോപിച്ചു.
ഇതേഅവസ്ഥതന്നെയായിരുന്നു ഹര്‍ഷിനയുടെ സമരപന്തലില്‍ എത്തിയപ്പോഴും ഉണ്ടായത്.അതേ സമയം ബിജെപി ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള വാട്സാപ് കൂട്ടായ്മയിൽ ശോഭ പരിപാടിയിൽ പങ്കെടുത്തതിനെച്ചൊല്ലി ഗ്രൂപ്പുതിരിഞ്ഞ് വാഗ്വാദങ്ങൾ രൂക്ഷമായി.
സംഘടനയെയും മുതിർന്ന നേതാക്കളെയും പരസ്യമായി വിമർശിക്കുന്ന വ്യക്തിയെ എന്തിന് പരിപാടികൾക്ക് വിളിക്കുന്നു എന്നായിരുന്നു വിമർശനം.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെയും കേന്ദ്രസഹമന്ത്രി വി. മുരളീധരനെയും അനുകൂലിക്കുന്നവരാണ് എതിർപ്പ് ഉന്നയിച്ചത്. ദേശീയ നേതാക്കളെയടക്കം പരസ്യമായി വിമർശിച്ചവർക്കെതിരേ ശക്തമായ നടപടി വേണമെന്നും സുരേന്ദ്രൻ പക്ഷത്തുള്ളവർ ആവശ്യപ്പെട്ടു.
അതേസമയം ശോഭ പങ്കെടുക്കുന്ന പരിപാടികളില്‍നിന്നു പ്രധാന നേതാക്കളോട് വീട്ടുനില്ക്കാന് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.