തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബിജെപി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ, ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭൻ എന്നിവർക്ക് പിന്നാലെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനാണ് ഇപ്പോൾ നിരാഹാരം അനുഷ്ഠിക്കുന്നത്.
എ.എൻ.രാധാകൃഷ്ണനെയും സി.കെ.പത്മനാഭനെയും ആരോഗ്യനില വഷളായതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതേ തുടർന്നാണ് ശോഭാ സുരേന്ദ്രൻ നിരാഹാര സമരം ഏറ്റെടുത്തത്.
ശോഭയുടെ നിരാഹാരം ഇന്ന് ഒൻപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോഗ്യനില വഷളായെങ്കിലും സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് ശോഭ സുരേന്ദ്രൻ വ്യക്തമാക്കുന്നത്.