രേവതിയും സുഹാസിനിയും രോഹിണിയും ഞാനുമെല്ലാം ഒരുമിച്ച് സിനിമകള്‍ ചെയ്തിരുന്നവരാണ്. അന്ന് എല്ലാവരും തമ്മില്‍ നല്ല മത്സരമൊക്കെയുണ്ടായിരുന്നു.
സിനിമയില്‍ നിന്ന് പുറത്തുകടന്നശേഷമാണ് എല്ലാവരും തമ്മില്‍ നല്ല അടുപ്പമുണ്ടാകുന്നത്. ഇടയ്ക്ക് ഞങ്ങളുടെ ഗെറ്റ് ടുഗെതര്‍ ഉണ്ടാകും.
സുഹാസിനിയാണ് മുന്‍കൈയെടുക്കുന്നത്. എന്റെ സ്വഭാവമെല്ലാം ആ കൂട്ടുകാര്‍ക്കറിയാം. തമാശയ്ക്ക് കളിയാക്കുകയും ചെയ്യും.
പക്ഷേ അതേപോലെ സ്നേഹവുമുണ്ട്.എന്റെ ബെസ്റ്റ് ഫ്രണ്ട് ഫോര്‍ എവര്‍ എന്നുപറയുന്നത് രേവതിയാണ്. ഒരുപാടു വര്‍ഷങ്ങളായുള്ള സൗഹൃദം.
ബാലതാരമായി സിനിമയിലെത്തി പതിനാലാമത്തെ വയസിലാണ് നായികയാവുന്നത്. . തന്റെ വ്യക്തിത്വം രൂപം കൊണ്ടതു പോലും സിനിമാ മേഖലയിലൂടെയാണ്. -ശോഭന