ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ മുൻ എംഎൽഎ ശോഭന ജോർജിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയതിന് കെപിസിസി പ്രസിഡന്റ് എം.എം. ഹസനെതിരേ വനിത കമ്മീഷൻ കേസെടുത്തു. ശോഭന ജോർജ് നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശോഭന ജോർജിനെ മുന്പ് ചെങ്ങന്നൂരിൽ സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പെട്ട് ഹസൻ അപകീർത്തികരമായ പരാമർശം നടത്തിയത്. അതേസമയം, ശോഭന ജോർജിന്റെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് ഹസൻ പ്രതികരിച്ചു.