കണ്ണൂർ: ഖാദി ബോർഡ് സഖാവ് എന്ന പേരിൽ പുറത്തിറക്കിയ ഷർട്ടിനെ കുറിച്ച് ചിലർ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ ശോഭന ജോർജ്. ഒരു ബ്രാൻഡ് കൊണ്ട് ഉദേശിക്കുന്നത് ജനശ്രദ്ധ ആകർഷിക്കലാണ്.
സഖാവ് എന്ന പേര് കൊണ്ട് പുതുതായി ഇറക്കിയ ഷർട്ട് കന്പോളത്തിലെത്തുന്നതിന് മുന്പ് തന്നെ ചർച്ചയാകുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് ആ ബ്രാൻഡിന്റെ വിജയമാണ്. അല്ലാതെ ഖാദിബോർഡിന് ചിലർ പറയുന്നതുപോലെ ഒരു രാഷ്ട്രീയ താത്പര്യങ്ങളോ ലക്ഷ്യങ്ങളോയില്ല. ഖാദി എല്ലാവരുടെയുമാണ്. കാലത്തിനനുസരിച്ച് ഖാദി ഉത്പന്നങ്ങൾക്ക് വൈവിധ്യവത്കരണം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും ശോഭന ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു.