സൂപ്പർ സ്റ്റാറുകളല്ല അവരെല്ലാം എന്റെ സഹപ്രവർത്തകരാണ്. എന്നേക്കാളും സീനിയർ ആണ്. പക്ഷെ അഭിനയിക്കുമ്പോൾ അവരെ സൂപ്പർ സ്റ്റാർ ആയി അല്ല കണ്ടത്. കഥാപാത്രങ്ങൾ ആയാണ്.
ആദ്യ സിനിമയിൽ കമൽ സാർ ആയിരുന്നു ഹീറോ. അപ്പോൾ കുറച്ച് ഭയന്ന് പോയി. എന്റെ ആദ്യ സിനിമ ആയിരുന്നില്ലേ. അദ്ദേഹം വാക്കിംഗ് ഗോഡ് ആയിരുന്നു ആ സമയത്ത്.
33-34 വയസ് പ്രായം. സകലകലാവല്ലഭൻ. എല്ലാത്തിലും പേടി തോന്നിയ എന്റെ ഒരേയൊരു സിനിമ അതായിരുന്നു. അന്ന് എനിക്ക് 14 വയസ് തികഞ്ഞിട്ടേ ഉള്ളൂ.
ആ സിനിമയ്ക്ക് ശേഷം പിന്നീട് ആത്മവിശ്വാസം വന്നു. മോശമാക്കിയാൽ സിനിമ കിട്ടില്ലെന്ന് തിരിച്ചറിഞ്ഞു. -ശോഭന