വീ​ട്ട​മ്മ​യു​ടെ പേ​രി​ൽ ന​ഗ്ന​ദൃ​ശ്യം; രണ്ടുവർഷത്തെ നിയമപോരട്ടങ്ങൾക്കൊടുവിൽ ഫോറൻസിക് പരിശോധനയിൽ തന്‍റെ ചിത്രമല്ലെന്ന് തെളിഞ്ഞു; പിന്നിലെ  ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ച്ച് പോലീസ്

കൊ​ച്ചി: വീ​ട്ട​മ്മ​യു​ടെ പേ​രി​ൽ ന​ഗ്ന​ദൃ​ശ്യം പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ആ​രെ​ന്ന് അ​ന്വേ​ഷി​ച്ച് പോ​ലീ​സ്. തൊ​ടു​പു​ഴ ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി​യാ​യ ശേ​ഭ​യു​ടേ​തെ​ന്ന (36) പേ​രി​ൽ ര​ണ്ടു​വ​ർ​ഷം മു​ന്പ് പ്ര​ച​രി​ച്ച ചി​ത്ര​ങ്ങ​ൾ സം​ബ​ന്ധി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ൾ ത​ന്‍റേ​ത​ല്ലെ​ന്നു ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ലൂ​ടെ ശോ​ഭ തെ​ളി​യി​ച്ചി​രു​ന്നു. ദൃ​ശ്യ​ങ്ങ​ൾ ശോ​ഭ​യു​ടേ​ത​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സി​ഡാ​ക്കാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.

ആ​ത്മാ​ഭി​മാ​നം സം​ര​ക്ഷി​ക്കാ​നു​ള്ള ര​ണ്ട​ര​വ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു ശോ​ഭ​യു​ടെ വി​ജ​യം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി ഫ​ലം കാ​ണാ​തെ വ​ന്ന​പ്പോ​ൾ ആ​റു​മാ​സം മു​ന്പ് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ന​ട​ത്തിയ ഇ​ട​പെ​ട​ലാ​ണ് ശോ​ഭ​യ്ക്ക് നി​ർ​ണാ​യ​ക​മാ​യ​ത്. വി​വാ​ഹ​ശേ​ഷം ഭ​ർ​ത്താ​വി​നെ ബി​സി​ന​സി​ൽ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്ന ശോ​ഭ​യു​ടെ ജീ​വി​തം മാ​റി​മ​റി​ഞ്ഞ​ത് 2016 ന​വം​ബ​റി​ൽ വാ​ട്സാ​പ്പി​ലൂ​ടെ പ്ര​ച​രി​ച്ച ഒ​രു അ​ശ്ലീ​ല ദൃ​ശ്യ​ത്തോ​ടെ​യാ​ണ്.

ശോ​ഭ​യു​ടേ​തെ​ന്ന് സൂ​ചി​പ്പി​ച്ച വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ കു​ടും​ബ​ത്തി​ലും നാ​ട്ടി​ലും അ​വ​ർ ഒ​റ്റ​പ്പെ​ട്ടു. ഭ​ർ​തൃ​വീ​ട്ടി​ൽ നി​ന്നും ശോ​ഭ​യെ പു​റ​ത്താ​ക്കു​ക​യും, ഭ​ർ​ത്താ​വ് വി​വാ​ഹ​മോ​ച​ന ഹ​ർ​ജി ന​ൽ​കു​ക​യും ചെ​യ്തു.ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ സൈ​ബ​ർ സെ​ല്ലി​ലാ​ണ് ശോ​ഭ ആ​ദ്യം പ​രാ​തി ന​ൽ​കി​യ​ത്. പി​ന്നീ​ട് ഡി​ജി​പി​ക്ക് ന​ൽ​കു​ക​യും അ​ദ്ദേ​ഹം ഇ​ട​പെ​ടു​ക​യും ചെ​യ്ത​തോ​ടെ ദൃ​ശ്യ​ങ്ങ​ൾ സി​ഡാ​ക്കി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​ക​യു​മാ​യി​രു​ന്നു.

സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ ഫോ​റ​ൻ​സി​ക് ലാ​ബി​ൽ ദൃ​ശ്യ​ങ്ങ​ൾ ര​ണ്ടു​ത​വ​ണ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. തു​ട​ർ​ന്നാ​ണ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. വീ​ട്ടി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ ശേ​ഷം ത​ന്‍റെ മൂ​ന്നു മ​ക്ക​ളെ​പോ​ലും കാ​ണാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നു ശോ​ഭ പ​റ​യു​ന്നു.

മ​ക്ക​ൾ താ​ൻ തെ​റ്റു​കാ​രി​യാ​ണെ​ന്ന് പ​റ​യ​രു​തെ​ന്നും അ​മ്മ​യു​ടെ പേ​രി​ൽ അ​വ​ർ​ക്ക് നാ​ളെ അ​പ​മാ​നം ഉ​ണ്ടാ​വ​രു​തെ​ന്നു​മാ​ണ് ശോ​ഭ​യു​ടെ ആ​ഗ്ര​ഹം. അ​തി​നാ​യി​രു​ന്നു ഈ ​പോ​രാ​ട്ട​മെ​ന്ന് ശോ​ഭ പ​റ​യു​ന്നു. ഇതിനുപിന്നിൽ ആരെന്നു ക​ണ്ടെ​ത്താ​തെ നി​യ​മ​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നും പോ​ലീ​സ് കേ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും ശോ​ഭ പ​റ​ഞ്ഞു. ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ചാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്ന് എ​സി​പി കെ.​ലാ​ൽ​ജി രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

Related posts