കണ്ണൂർ: പയ്യന്നൂരിൽ നടന്ന ശോഭായാത്രയിൽ മൂന്നുവയസുള്ള കുട്ടിയെ കെട്ടിയിട്ട് രണ്ടരമണിക്കൂർ പ്രദർശിപ്പിച്ചതിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, കണ്ണൂർ ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ എന്നിവർ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തേ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ ഫലപ്രദമായി നടപ്പാക്കുന്നതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര സെക്രട്ടറിയോടും സംസ്ഥാന പോലീസ് മേധാവിയോടും കമ്മീഷൻ ആവശ്യപ്പെട്ടു.