കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകകൃഷ്ണനെതിരേ അപകീർത്തി പരാമർശനം നടത്തിയ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് വി.ശിവൻകുട്ടി കത്തുനൽകി. സംസ്ഥാന പോലീസ് മേധാവിക്കാണ് ശിവൻകുട്ടി ഇതു സംബന്ധിച്ചു കത്തുനൽകിയത്.
കോടിയേരി ബാലകൃഷ്ണനെ തെക്കോട്ടെടുക്കാൻ സമയമായില്ലേ എന്നും ഇനിയെങ്കിലും നേരാവണ്ണം ജീവിച്ചു കൂടേ എന്നുമായിരുന്നു ശോഭയുടെ പരാമർശം. കോട്ടയം പൊൻകുന്നത്ത് ബിജെപി സംഘടിപ്പിച്ച പരിപാടിയിലാണ് ശോഭ സിപിഎം നേതാക്കൾക്കെതിരേ പ്രകോപനപരമായി സംസാരിച്ചത്. ഇന്ത്യ ഭരിക്കുന്നത് പിണറായിയുടെ വല്യേട്ടനല്ലെന്നു പറഞ്ഞ ശോഭ, കോടിയേരിക്ക് ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ പോകേണ്ടി വരില്ലെ എന്നും ചോദിച്ചു.
ആർഎസ്എസിൽനിന്നു സിപിഎമ്മിലെത്തിയ സുധീഷ് മിന്നിക്കെതിരേയും ശോഭ ആഞ്ഞടിച്ചു. സുധീഷിന്റെ പേര് നായ്ക്കൾക്ക് ഇടണമെന്നായിരുന്നു ശോഭയുടെ ആഹ്വാനം.