മലയാള സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേത്രികളില്‍ ഒരാളാണ് ശോഭന. എന്നാല്‍ കുറേ നാളായി താരം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ഇതിനിടയില്‍ ശോഭന വെള്ളിത്തിരയിലേക്ക് തിരികെയെത്തുന്നതായുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. എന്നാല്‍ നടി ഇതേക്കുറിച്ച് പ്രതികരണങ്ങളൊന്നും നടത്തിയില്ല. എന്നാല്‍ ഇപ്പോള്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി സിനിമയിലേക്കുള്ള തിരിച്ചുവരവിനെ സംബന്ധിച്ച ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്.
താരം പറയുന്നതിങ്ങനെ…കുറേയധികം സിനിമകളിലേക്ക് ഓഫറുകള്‍ വരുന്നുണ്ട്. അവയില്‍ പല കഥകളും വളരെ നല്ലതുമാണ്. സിനിമയുടേത് ഒരു വേറിട്ട സമയക്രമമാണ്. എന്റെ ഡേറ്റുകളുമായി എപ്പോഴും ക്ലാഷ് ആവുകയാണ് പതിവ്. വിദേശത്തെ വേദികളിലേക്ക് പ്രോഗ്രാം അവതരിപ്പിക്കാനായി ആറുമാസം അല്ലെങ്കില്‍ ഒരു കൊല്ലം മുമ്പ് ഒക്കെ ബുക്ക് ചെയ്തിരിക്കും. ഒരു സിനിമയ്ക്ക് വേണ്ടി അതെത്ര നല്ലതായാലും അത് ക്യാന്‍സല്‍ ചെയ്യാന്‍ എനിക്ക് സാധിക്കാറില്ല. ഇപ്പോള്‍ നല്ല കഥകളുമായി എന്നെ സമീപിക്കുന്ന ആളുകളോട് പോലും എനിക്ക് വരാനാകില്ലെന്ന് പറഞ്ഞ് നിരസിക്കേണ്ടി വരാറുണ്ട്. ഇതാണ് എന്റെ പ്രശ്നം.
ഇനിയിപ്പോള്‍ എല്ലാ പെര്‍ഫോമന്‍സുകളും ക്യാന്‍സല്‍ ചെയ്ത് കാത്തിരുന്നാല്‍ നല്ല ഓഫറുകളും വരുകയില്ല. വരുമ്പോള്‍ അതിശക്തമായ മഴ പോലെ വരികയും ചെയ്യുമെന്ന് ശോഭന പറയുന്നു. നൃത്തവും സംഗീതവും മിത്തും സംയോജിപ്പിച്ച് ദുബായില്‍ ശനിയാഴ്ച നടത്തുന്ന ഭവ് എന്ന നൃത്ത പരിപാടിയുടെ തിരക്കിലാണ് നടിയിപ്പോള്‍. ചെന്നൈയിലെ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് നൃത്ത പരിപാടി അവതരിപ്പിക്കുന്നത്.
മലയാളത്തില്‍ തിര എന്ന ചിത്രത്തിലായിരുന്നു അവസാനമായി ശോഭന അഭിനയിച്ചത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന കന്നിച്ചിത്രത്തിലൂടെ സുരേഷ് ഗോപിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. 90കളിലെ ഹിറ്റ് ജോഡി ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്നു എന്നതു തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ശോഭനയുടെ ആരാധകര്‍ക്ക് സന്തോഷം പകരുകയാണ് ഈ വാര്‍ത്ത.