കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന ഇടതുകണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ്ജ് പങ്കെടുക്കും. ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാനുവേണ്ടി പ്രചാരണത്തിനിറങ്ങും.
ശോഭന ജോര്‍ജിന്റെ ഇടത് പ്രവേശനം സിപിഎം സ്ഥിരീകരിക്കുകയും ചെയ്തു. നിരവധിപേര്‍ കോണ്‍ഗ്രസ് വിട്ടുവരുമെന്ന് ഏരിയ സെക്രട്ടറി എം.എച്ച്.റഷീദ് പറഞ്ഞു. അതേസമയം വാര്‍ത്തയില്‍ അത്ഭുതമില്ലെന്ന് എം.എം.ഹസ്സന്‍ പറഞ്ഞു
കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായിരുന്നു ശോഭന ജോര്‍ജ്. കിട്ടയത് 3966 വോട്ടുകള്‍. കോണ്‍ഗ്രസുമായി ഇതോടെ ശോഭന ജോര്‍ജ് പൂര്‍ണ്ണമായും അകന്നു. ചെങ്ങന്നൂരില്‍ പൊതു രംഗത്ത് തുടര്‍ന്നെങ്കിലും മുന്നണികളുടെ ഭാഗമായിരുന്നില്ല.