ഐ.വി ശശി ശോഭനയെ ഇറക്കം കുറഞ്ഞ വസ്ത്രം ഇടാന്‍ നിര്‍ബന്ധിച്ച സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഐ.വി ശശി സംസംവിധാനം ചെയ്ത കാണാമറയത്ത് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ദിനത്തിലായിരുന്നു സംഭവം അരങ്ങേറിയത്.ഐ.വി ശശിയുടെ സിനിമയില്‍ ശോഭന അഭിനയിക്കുന്നതും ആദ്യമായിരുന്നു. പാട്ടുസീന്‍ ചിത്രീകരിക്കുന്നതിനായി ഇറക്കം കുറഞ്ഞ വസ്ത്രങ്ങളായിരുന്നു
ശോഭനയ്ക്കു വേണ്ടി തയാറാക്കിരുന്നത്. എന്നാല്‍ വസ്ത്രം കണ്ടതും ശോഭന നെറ്റി ചുളിഞ്ഞു. ഇതൊന്നും ഇടാന്‍ തനിക്കു പറ്റില്ലെന്നു പറയുകയും ചെയ്തു. മുട്ടിനു താഴെ നില്‍ക്കുന്ന വസ്ത്രം വേണമെന്നു ശോഭന വാശിപിടിച്ചു. അതു പറ്റില്ലെന്നും തന്റെ നായികയുടെ വേഷം ഇതാണെന്നു ഐ.വി ശശി പറഞ്ഞതോടെ രംഗം കൂടുതല്‍ വഷളായി. ഒടുവില്‍ ലൊക്കേഷനിലെ മുതിര്‍ന്ന താരങ്ങള്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് ശോഭന തണുത്തത്.
പാട്ടുസീനില്‍ ഫ്രോക്ക് ധരിച്ച് ശോഭന കറങ്ങി തിരിഞ്ഞുവരുന്ന സീനുണ്ട്. ഫ്രോക്കിന്റെ അടിയില്‍ ഷോട്ട്‌സ് ഇട്ടിരുന്നെങ്കിലും ഓരോ പ്രാവശ്യം കറങ്ങുമ്പോഴും ഫ്രോക്ക് ഉയര്‍ന്നു പോകാതെ ശോഭന ഒതുക്കി പിടിക്കും. അത് പാടില്ലെന്നു സംവിധായകനും ഡാന്‍സ് മാസ്റ്ററും ആവര്‍ത്തിച്ച് പറഞ്ഞിട്ടും താരം കേട്ടഭാവം നടിച്ചില്ല. ശോഭന വീണ്ടും ഇതേപരിപാടി ആവര്‍ത്തിച്ചപ്പോള്‍ ഐ.വി ശശി പൊട്ടിത്തെറിച്ചു. സെറ്റിലാകെ മൊട്ടുസൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത. വീണ്ടും ഐ വി ശശി ആക്ഷന്‍ പറഞ്ഞപ്പോള്‍ ശോഭന ഒറ്റക്കറക്കമായിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ ഫ്രോക്ക് പറന്നുപൊങ്ങുകയും ചെയ്തു. എന്താ മതിയോ എന്നു ദേഷ്യത്തോടെ ചോദിച്ചുകൊണ്ടാണു അന്നു ശോഭന രംഗം വിട്ടത്. എന്തായാലും പാട്ടു ഹിറ്റായതോടെ ഈ രംഗവും ഹിറ്റായി.