മലയാളികളുടെ ഇഷ്ട നടിയാണ് ശോഭന. കഴിഞ്ഞ ദിവസം തൃശൂർ തേക്കിൻകാട് മൈതാനത്ത് ബിജെപിയുടെ മഹിളാ സമ്മേളനത്തിൽ ശോഭന പങ്കെടുത്തിരുന്നു. എന്നാൽ അതിനു പിന്നാലെ താരത്തിനെതിരേ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ഒരു പരിപാടിയിൽ ഇത്രയധികം സ്ത്രീകൾ പങ്കെടുക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ് താൻ കാണുന്നതെന്നും, പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ അനുവദിച്ചതിന് സംഘാടകർക്ക് നന്ദി പറയുകയും ചെയ്തു. അതിനു ശേഷമാണ് താരത്തിനെതിരേ ശോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നത്.
എന്നാൽ നവംബറിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള പിണറായി സർക്കാരിന്റെ കേരളീയം പരിപാടിയിൽ മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ എന്നിവർക്കൊപ്പം ശോഭന പങ്കെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് താരത്തെ എല്ലാവരും വിമർശിക്കുന്നത്.
ഇപ്പോഴിതാ ശീതൾ ശ്യാം തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു പോസ്റ്റാണ് വൈറലാകുന്നത്. “ഒരാളും ഇനി എന്നെ കാണുമ്പോൾ ശോഭനയെ പോലുണ്ടെന്ന് പറയരുത്’ എന്നാണ് ശീതൾ ശ്യാമിന്റെ പോസ്റ്റ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.