പയ്യോളി: ഭാവി കേരളത്തിൽ മുൻ മുഖ്യമന്ത്രി എന്ന നിലയിൽ അറിയപ്പെടാൻ പിണറായി വിജയന് യോഗ്യത ഉണ്ടാവില്ലെന്നും കൊലക്കത്തി താഴെയിടാത്തതിനാൽ പിണറായിക്ക് കേരളത്തിന്റെ ആരാച്ചാർ എന്ന് വിശേഷണമായിരിക്കും ലഭിക്കുകയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറഞ്ഞു. പിണറായിയും കോടിയേരിയും ഒരു പോലെ കൊലപാതകികളെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
അതിന്റെ ഒടുവിലത്തെ ഇരയാണ് കണ്ണൂരിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഷുഹൈബ് . സിപിഎമ്മുകാരാൽ കൊല ചെയ്യപ്പെട്ട ബിഎംഎസ് നേതാവ് സി.ടി.മനോജിന്റെ ആറാമത് ബലിദാന ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് വി.സത്യൻ അധ്യക്ഷത വഹിച്ചു. ബിഎംഎസ് നേതൃത്വത്തിലും അനുസ്മരണം നടത്തി.