മിസ് ഇന്ത്യ എന്റെ ആത്മാഭിമാനത്തെ തകര്‍ത്തു. എന്നെ എന്നില്‍നിന്നുതന്നെ അകറ്റി. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ആളായി ഞാൻ മാറി. നേരത്തെ ഞാന്‍ കാണാന്‍ എങ്ങനെയുണ്ടെന്നത് ശ്രദ്ധിച്ചിരുന്നില്ലന്ന് ശോഭിത ധുലിപാല.
ഞാന്‍ ഓക്കെയാണെന്നാണ് കരുതിയിരുന്നത്. ഞാന്‍ എന്തു വായിക്കുന്നു എന്നത് ആശ്രയിച്ചായിരുന്നു എന്റെ വ്യക്തിത്വം. മിസ് ഇന്ത്യയില്‍ ലുക്കിനു വളരെയധികം പ്രാധാന്യമുണ്ട്.
എന്നെയതു ചെറുതാക്കി. അതേസമയം സിനിമയില്‍ അവസരം കിട്ടുക എന്നത് എനിക്ക് പ്രയാസമായിരുന്നു. മിസ് ഇന്ത്യയുടെ പശ്ചാത്തലമുണ്ടായിരുന്നിട്ടും എനിക്കു നിരന്തരം അവഗണനകള്‍ നേരിടേണ്ടി വന്നു.
ആദ്യ സിനിമ കിട്ടുന്നതിന് മുമ്പ് എനിക്ക് ആയിരത്തോളം ഓഡിഷനുകള്‍ നല്‍കേണ്ടി വന്നിട്ടുണ്ട്. എന്റെ നിറത്തിന്റെ പേരിലായിരുന്നു പലരും ഒഴിവാക്കിയിരുന്നത്. മുഖത്തു നോക്കിതന്നെ പലരും നിനക്കു നിറമില്ലെന്നു പറയുമായിരുന്നു.
തുടക്കകാലത്ത് എല്ലാം പോരാട്ടമായിരിക്കും. ഞാന്‍ സിനിമയില്‍ നിന്നല്ല വരുന്നത്. പരസ്യങ്ങള്‍ക്ക് ഓഡിഷന് നല്കുമ്പോള് പലപ്പോഴും എന്റെ മുഖത്ത് നോക്കി നിനക്കു വേണ്ടത്ര വെളുപ്പില്ലെന്നു പറഞ്ഞിട്ടുണ്ട്. നിനക്കു ഭംഗിയില്ലെന്നു പോലും എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്ന് ശോഭിത ധുലിപാല പറഞ്ഞു.