തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുളള താരസുന്ദരിയാണ് ശോഭിത ധൂലിപാല. മൂത്തോന്, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ് താരം. ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് താരമിപ്പോൾ. തെലുങ്ക് സിനിമയിലെ മുന്‍നിര താരം നാഗചൈതന്യയും ശോഭിതയും തമ്മിലുളള വിവാഹം ഈ അടുത്താണ് നടന്നത്.
ഇതോടെ തെലുങ്കിലെ പ്രമുഖ താരകുടുംബമായ അക്കിനേനി കുടുംബത്തിന്റെ മരുമകളായി ശോഭിത മാറി. ശോഭിതയുടെയും നാഗചൈതന്യയുടെയും വിവാഹം വലിയ വാര്‍ത്തയായിരുന്നു. വിവാഹചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ശോഭിത.
മോഡലിംഗിലൂടെ സിനിമയിലെത്തിയ ശോഭിത തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ വൈറലായി മാറാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിനു കമന്റുകളുമായി എത്തിയിരിക്കുന്നത്. താരത്തിന്റെ ഹോട്ട് ലുക്കിന് ആരാധകര്‍ കൈയടിക്കുന്നുണ്ട്.
എന്നാല്‍, ചിലര്‍ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്. വിവാഹിതയായ ശേഷവും ഇത്തരം ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കുന്നത് എന്തിനാണെന്നും ഭര്‍ത്താവിന് വിഷമമാകില്ലേയെന്നുമാണ് ചിലര്‍ ചോദിക്കുന്നത്. അക്കിനേനി കുടുംബത്തിന്റെ മരുമകള്‍ ഇങ്ങനെ ശരീരം കാണിച്ചു നടന്നാല്‍ അത് കുടുംബത്തിനു മാനക്കേടാകുമെന്നും ചിലര്‍ പറയുന്നു.
രമണ്‍ രാഘവ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ശോഭിത സിനിമയിലെത്തുന്നത്. പിന്നീട് തെലുങ്കില്‍ ഗുണ്ടാചാരി എന്ന സൂപ്പര്‍ ഹിറ്റിലും നായികയായി. അതേസമയം, ശോഭിത താരമാകുന്നത് ഒടിടിയിലൂടെയാണ്. ആമസോണ്‍ പ്രൈമിന്റെ മെയ്ഡ് ഇന്‍ ഹെവന്‍ സീരീസിലൂടെയാണ് ശോഭിത താരമായി മാറിയത്. പിന്നീട് നിരവധി സിനിമകളിലും അഭിനയിച്ചു.