വൈക്കം: മരണാനന്തര ചടങ്ങുകൾക്കിടെ ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ എസ്എച്ച്ഒയുടെ ഭാര്യയ്ക്ക് കന്പിവടിയ്ക്കു അടിയേറ്റു. സംഭവത്തിൽ മൂന്നു പേർക്കെതിരെ വൈക്കം പോലീസ് കേസെടുത്തു.
കാസർകോഡ് കോസ്റ്റൽ എസ്എച്ച്ഒ എം.ജെ. അരുണിന്റെ ഭാര്യ ശ്രീജ (40)യ്ക്കാണ് അടിയേറ്റത്്. ഇന്നലെ വൈകുന്നേരം വൈക്കം ചെമ്മനത്തുകരയിലാണ് സംഭവം.
കഴിഞ്ഞ ദിവസം ശ്രീജയുടെ അമ്മാവൻ ചെമ്മനത്തുകര സ്വദേശി മരണപ്പെട്ടിരുന്നു. ഇന്നലെ 41-ാം ചരമദിനമായിരുന്നു. ഇതിനോടനുബന്ധിച്ചു വീട്ടിൽ കർമ്മങ്ങൾ നടത്തിയിരുന്നു.
എന്നാൽ ഇത്തരം കർമ്മങ്ങൾ നടത്തണ്ടായെന്ന് ചില ബന്ധുക്കൾ ആവശ്യപ്പെട്ടു. തുടർന്ന് ഇത് സംബന്ധിച്ച് തർക്കം സംലർഷത്തിൽ കലാശിക്കുകയും, തടസം പിടിക്കാനെത്തിയ ശ്രീജയ് അടിയേൽക്കുകയുമായിരുന്നു.
ഉടൻ തന്നെ ഇവരെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.