കോട്ടയം: ഇതരസംസ്ഥാനക്കാരൻ ഷോക്കേറ്റ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി അശോക് കുമാർ(17)ആണ് മരിച്ചത്.
സംഭവത്തെ ക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ചേർപ്പുങ്കലിനു സമീപം അറ്റകുറ്റപണികൾ നടക്കുന്ന ഓഡിറ്റോറിയത്തിൽ സഹോദരനെ കാണാനെത്തിയതായിരുന്നു അശോക് കുമാർ. രാത്രി 10.15ഓടെ സഹോദരനെ കണ്ടുമടങ്ങുന്നതിനിടെ ഇലട്രിക് വയറിൽ കൈ കുടുങ്ങി ഇയാൾക്ക് ഷോക്കേല്‍ക്കുകയായിരുന്നു. തുടർന്ന് ഇയാളെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിടങ്ങൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
വിധിയെ തടയാനാവില്ല..! സഹോദരനെ കാണാൻ ജോലിസ്ഥലത്തെത്തിയ അനുജൻ ഷോക്കേറ്റ് മരിച്ചു; സംഭവത്തെ ക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
