വടക്കഞ്ചേരി (പാലക്കാട്): വടക്കഞ്ചേരിയിൽ കാണാതായ വയോധികനെ വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തി.
കണക്കൻ തുരുത്തി പല്ലാറോഡ് നാരായണനാണ് (70) അനധികൃതമായി സ്ഥാപിച്ച വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. ഇന്നുരാവിലെയാണു മൃതദേഹം കണ്ടെത്തിയത്. വടക്കഞ്ചേരി പല്ലാറോഡിൽ ആണ് സംഭവം.
ഇന്നലെ വൈകുന്നേരം മുതൽ നാരായണനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.
തുടർന്ന് ഇന്നുരാവിലെ തെരച്ചിൽ തുടരുന്നതിനിടെയാണ് തോടിൽ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ പിടിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
പാലക്കാട് ജില്ലയിൽ നേരത്തെയും വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ ഉള്‍പ്പെടെ തടയുന്നതിനാണ് അനധികൃതമായി ഇത്തരം വൈദ്യുതി കമ്പികള്‍ സ്ഥാപിക്കുന്നത്.