കൊച്ചി: തിരുവനന്തപുരത്ത് ഷോക്കേറ്റ് രണ്ട് പേർ മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട കർമ പദ്ധതികൾ തയാറാക്കുന്നതിനാണ് കേസെടുത്തിരിക്കുന്നതെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ചീഫ് സെക്രട്ടറി, കെഎസ്ഇബി എന്നിവരെ കക്ഷിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കേസ് തുടർനടപടികൾക്കായി ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്കു വിട്ടു. മഴക്കാലത്ത് വൈദ്യുതി കന്പി പൊട്ടിയുണ്ടാകുന്ന അപകടങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം.
പേട്ട പുള്ളിലൈനിൽ പൊട്ടിവീണ വൈദ്യുതലൈനിൽനിന്നു ഷോക്കേറ്റ് വഴിയാത്രക്കാരായ രാധാകൃഷ്ണൻ ആചാരി, പ്രസന്നകുമാരി എന്നിവരാണു മരിച്ചത്.