ഇടുക്കി: കൃഷിയിടത്തില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയില്‍നിന്നു ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു. കരുണാപുരം തണ്ണിപ്പാറ ഓവേലില്‍ വര്‍ഗീസ് ജോസഫ് (ഷാജി) ആണ് മരിച്ചത്. ഇന്നു രാവിലെ തണ്ണിപ്പാറയിലെ കൃഷിയിടത്തിലായിരുന്നു സംഭവം. ഷാജി പാട്ടത്തിനു കൊടുത്തിരുന്ന ഭൂമിയുടെ അതിര്‍ത്തിയില്‍ വന്യമൃഗങ്ങളെ തുരത്താന്‍ വൈദ്യുതിവേലി സ്ഥാപിച്ചിരുന്നു. ഇതില്‍ തട്ടി വീണപ്പോഴാണ് ഷോക്കേറ്റതെന്നാണ് നിഗമനം.
വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു
