തികച്ചും ഞെട്ടിക്കുന്നതാണ് ഈ വാര്‍ത്ത. വിവാഹത്തിനു മുമ്പുണ്ടായിരുന്ന കടം തീര്‍ക്കാന്‍ ഭര്‍ത്താവ് തന്നെ മറ്റൊരാള്‍ക്ക് കാഴ്ച്ചവയ്ക്കാന്‍ ശ്രമിച്ച കഥ വെളിപ്പെടുത്തിയത് ഭാര്യ തന്നെയാണ്. വ്യക്തികള്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ തുറന്നെഴുതുന്ന അകാര്‍ബകര്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റിലാണ് യുവതി തന്റെ ദുരനുഭവം വിവരിച്ച് എഴുതിയത്. ആഗ്ര സ്വദേശിനിയാണ് യുവതി. വിവാഹശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ബന്ധം വേര്‍പ്പെടുത്തേണ്ടിവന്ന സംഭവം യുവതി വിവരിക്കുന്നതിങ്ങനെ.
ബംഗളൂരുവില്‍ എന്‍ജിനിയറായ യുവാവിന്റെ വിവാഹലോചന കുടുംബസുഹൃത്ത് വഴിയാണ് എത്തിയത്. യുവതിക്കും സമ്മതക്കുറവുണ്ടായിരുന്നില്ല. വിവാഹം തീരുമാനിച്ചപ്പോള്‍ തന്നെ പ്രതിശ്രുതവരനുമായി സ്‌കൈപ് ചാറ്റിംഗ് ആരംഭിച്ചിരുന്നു. ഇതിനു പുറമേ ഫോണിലൂടെ മണിക്കൂറുകള്‍ നീളുന്ന സംസാരം. അതിനിടെ ഒരിക്കല്‍ ചാറ്റിലെ അയാളുടെ ചോദ്യം അവളെ ഞെട്ടിച്ചു. കന്യകയാണോ എന്നായിരുന്നു വരന്റെ ചോദ്യം. വിവാഹം ഉറപ്പിച്ച ആളായതിനാല്‍ ചോദ്യത്തില്‍ അസ്വാഭാവികതയൊന്നും തോന്നിയതുമില്ല.
വിവാഹം കഴിഞ്ഞശേഷം ഭര്‍ത്താവ് തന്നോട് കാര്യമായ അടുപ്പം കാണിക്കാത്തത് അവരെ വേദനിപ്പിച്ചു. എന്താണ് കാരണമെന്ന് ചോദിച്ചപ്പോഴാണ് അയാള്‍ ആ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തിയത്. ഭര്‍ത്താവിനു 35 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. അതിനാല്‍ കടക്കാര്‍ക്ക് ഭാര്യയുടെ കന്യകാത്വം രണ്ടു ലക്ഷം രൂപയ്ക്ക് വിറ്റെന്നു അയാള്‍ യുവതിയെ അറിയിച്ചു. അതിനാല്‍ ഭാര്യയുടെ ദേഹത്ത് സ്പര്‍ശിക്കാന്‍ അയാള്‍ തയാറായില്ല. പിന്നീട് ഒരു ദിവസം ഉണര്‍ന്നപ്പോള്‍ തന്റെ കിടക്കയില്‍ ഭര്‍ത്താവിനു പകരം മറ്റൊരാള്‍ ഇരിക്കുന്നതാണ് യുവതി കണ്ടത്. അവള്‍ അലറിക്കരഞ്ഞപ്പോള്‍ അപരിചിതന്‍ മുറിവിട്ടുപോയി. യുവതി വിവരം വീട്ടുകാരെ അറിയിച്ചു. ഒടുവില്‍ ബന്ധം വേര്‍പ്പെടുത്തുകയും ചെയ്തു.