തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഹൈക്കോടതിയിൽ ഉപഹർജി നൽകി ഷോൺ ജോർജ്
വീണയുടെ കമ്പനിക്ക് വിദേശത്തും അക്കൗണ്ട്. ഈ അക്കൗണ്ടിലേക്ക് കോടികൾ എത്തിയിട്ടുണ്ട്.
എസ്എൻസി ലാവ്ലിൻ, പിഡബ്ല്യുസി എടക്കമുള്ള കമ്പനികൾ ഈ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്.
ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ 11.30 ന് വാർത്താ സമ്മേളനത്തിൽ പുറത്തുവിടുമെന്നും ഷോൺ അറിയിച്ചു.
നിലവിൽ സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടുകൾ അന്വേഷിക്കണമന്ന ഹർജി കോടതിയുടെ പരിഗണനയിലുണ്ട്.