കോട്ടയം: സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സർക്കാരിന്റെയും വഴിവിട്ട സഹായം കോടിയേരിയുടെ മക്കളുടെ ബിസിനസ് ഇടപാടുകളിൽ ഉണ്ടെന്നതിൽ സംശയംവേണ്ടെന്ന് ഷോണ്‍ ജോർജ്. അച്ഛന്റെ തണലിൽ മക്കൾ ബിസിനസ് നടത്തുന്നത് ഭൂഷണമല്ല. ക്വാറി ബിസിനസിൽനിന്നു തന്നെ പിൻതിരിപ്പിച്ചത് പിതാവ് പി.സി. ജോർജാണെന്നും ഷോണ്‍ പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരള ജനപക്ഷം സംസ്ഥാന കമ്മിറ്റി രൂപീകരണം ഇന്നു 10ന് കോട്ടയം ഐഎംഎ ഓഡിറ്റോറിയത്തിൽ നടക്കും. ചെയർമാൻ പി.സി. ജോർജ് എംഎൽഎ പ്രഖ്യാപനം നടത്തും. സമ്മേളനത്തിൽ യുവജനപക്ഷം ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടത്തും. ആന്റണി മാർട്ടിൻ, റിജോ വാളാന്തറ, മാത്യു ജോർജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.