കോൽക്കത്ത: ദേശീയ ഷൂട്ടിംഗ് താരം കനിക ലായകിനെ (26) മരിച്ചനിലയിൽ കണ്ടെത്തി.
കോൽക്കത്തയ്ക്കടുത്ത ബല്ലി (ഹൗറ) യിലെ ഗസ്റ്റ് ഹൗസിൽ ബുധനാഴ്ച വൈകുന്നേരമാണ് ലായകിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പല തവണ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെത്തുടർന്നു വാതിൽ തകർത്താണ് പോലീസ് അകത്തുകയറിയത്. ആത്മഹത്യയാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
മുറിയിൽനിന്നു കണ്ടെത്തിയ കുറിപ്പിൽ ഷൂട്ടിംഗ് വേദികളിൽ മികവ് പുറത്തെടുക്കാൻ കഴിയാത്തതിന്റെ വിഷമം ലായക് പങ്കുവയ്ക്കുന്നുണ്ട്.
ജാർഖണ്ഡിലെ ധൻബാധ് സ്വദേശിയായ കനിക ലായക് ഹൂഗ്ലിയിലെ ഉത്തർപാരയിൽ ഒളിന്പ്യൻ ജയ്ദീപ് കർമാകർക്കു കീഴിലാണു പരിശീലനം നടത്തിയിരുന്നത്.