മനുഷ്യ രക്തമുള്ള ഷൂവിന്റെ വിൽപ്പന നടത്തി ന്യൂയോർക്കിലെ ബ്രൂക്ലിൻ ആർട് കലക്ടീവ്.
സാത്താൻ ഷൂ എന്ന പേരിലാണ് ഷൂ പുറത്തിറക്കിയത്. കറുപ്പും ചുവപ്പും നിറങ്ങളാണ് ഷൂവിലുള്ളത്. ഇതിന്റെ അടിവശത്തായി ചുവന്ന മഷി നിറച്ചിട്ടുണ്ട്.
ഇതിൽ ഒരു തുള്ളി മനുഷ്യ രക്തം ചേർത്തിട്ടുണ്ടെന്നാണ് കന്പനി അവകാശപ്പെടുന്നത്. കന്പനിയിലെ ആറു തൊഴിലാളികളുടെ രക്തമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
ലൂക്ക് 10 : 18 എന്നും ഷൂവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബൈബിളിലെ ലൂക്കോസിന്റെ സുവിശേഷം 10–ാം അധ്യായത്തിലെ 18–ാം വാക്യമാണ് ഇതുകൊണ്ട് ഉദേശിക്കുന്നതെന്നാണ് കന്പനി പറയുന്നത്.
666 ജോഡി ഷൂവാണ് കന്പനി പുറത്തിറക്കിയത്. ഒരു ഷൂവിന് 75,000 രൂപയോളമാണ്. പുറത്തിറക്കി ഒരു മിനിറ്റിൽ 666 ജോഡിയും വിറ്റു പോയി.
പ്രശസ്ത അമേരിക്കൻ റാപ്പർ ലിൽ നാസ് എക്സുമായി ചേർന്നാണ് ഷൂ വിപണിയിൽ എത്തിച്ചത്.
എന്നാൽ തങ്ങളുടെ ഷൂ രൂപമാറ്റം വരുത്തി വിൽക്കുന്നുവെന്ന ആരോപണവുമായി നൈക്കി രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനെതിരെ കേസ് നൽകുമെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.