ചിറ്റൂർ: ദീപാവലി കഴിഞ്ഞ് ഏഴാം ദിനം നടക്കുന്ന ശൂര സംഹാര ചടങ്ങിന് ഇരുന്പു നിർമ്മിത അസുരരൂപം ചിറ്റൂരിൽ ഒരുങ്ങുന്നു. 130 കിലോ ഭാരത്തിൽ ഭീമാകാരത്തിലുള്ള അസുര രൂപമാണ് ചിറ്റൂരിൽ ഒരുങ്ങുന്നത്. കാലാകാലമായി വയ്ക്കോൽ നിറച്ചാണ് അസുരനെ തയാറാക്കിയിരുന്നത്.
എന്നാൽ കൊയ്ത്തുയന്ത്രം ഉപയോഗം സന്പുർണ്ണമായതോടെ പൊടിഞ്ഞ വയ്ക്കോലാണ് ലഭ്യമാവുന്നത്. ഇതിൽ ഭീമാകാര രൂപം നിർമ്മിക്കാൻ കഴിയാതായി.ഇതിനു ശാശ്വത പരിഹാരമെന്ന നിലയിൽ ഇരുന്പിൽ അസുര രുപം ചിറ്റൂർ കുമാരനായക ശ്രീ സുബ്രഹ്മ ണ്യസ്വാമി ക്ഷേത്രം അന്പലക്കമ്മിറ്റി ഭാരവാഹികൾ നാലു ഇരുന്പു അസുര രൂപങ്ങൾ നിർമ്മിച്ചു വരുന്നത്. ഇതിനു 1.20 ലക്ഷം ചിലവു വരുന്നുണ്ട്.
ഇരുന്പ് അസുരരൂപത്തിന് ഇരുപതു വർഷത്തോളം ഉപയോഗിക്കാൻ കഴിയുന്നതാണ്. കഴിഞ്ഞ ഒരാഴ്ചയായി നാലു തൊഴിലാളികളാണ് അ സുരരൂപം നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നത്്. താലൂക്കിൽ കൊടുന്പ്, തത്തമംഗലം , കൊടുവായൂർ, നന്ദിയോട് ഉൾപ്പെടെ സുബ്രമഹ്ണ്യ ക്ഷേത്രങ്ങളിലാണ് സ്കന്ദഷഷ്ടി ശൂര സംഹാരഹോത്സവം നടത്തുന്നത്.
ചിറ്റൂരിൽ താരകാസുരൻ, മകൻ സിംഹ മുഖൻ ,പത്മാസുരൻ, മകൻ ബാനുഗോപാൽ എന്നീ അസുരരൂപങ്ങളാണ് നിർമ്മിക്കുന്നത്. ചിറ്റൂർ കുമാരനായക ശ്രീ സുബഫണ്യസ്വാമി ക്ഷേത്രത്തി ൽ 141ാം വാർഷിമഹോത്സവമാണ് അരങ്ങേറുന്നത്.
അസുരന്മാൽ ബന്ധികളാക്കപ്പെട്ട ദേവന്മാരെ സുബ്രഹ്മണ്യൻ യുദ്ധം ചെയ്തു മോചിപ്പിക്കുന്നതാണ് എല്ലാവർവർഷം ശുരസം ഹാരമായി ആഘോഷിച്ചു വരുന്നത്.താരകാസു രൻ, സിംഹുഖൻ, ബാനുഗോപാൽ എന്നിവരെ സുബ്രഫണ്യസ്വാമി യുദ്ധത്തിൽ നിഗ്രഹിച്ചതായും, ശിവഭക്തനായ പത്മാസുരനു അഭയം നൽകി ആദരിച്ചുഎന്നുമാണ് ഐതീഹ്യരേഖകൾ സൂചിപ്പിക്കുന്നത്.
ചിറ്റൂർ കുമാരസ്വമി സുബ്രമഹ്ണ്യ ക്ഷേത്രത്തിൽ ഏഴിന് പുലർച്ചെ 5ന് ഗണപതി ഹോമത്തോടെ ശൂര സംഹാര മഹോത്സത്തിനു തുടക്കമാവും. തുടർന്ന് ദീപാരാധന, കൊടിയേറ്റം വേൽ എഴുന്നെള്ളിപ്പ് നക്കം. രാത്രി എട്ടിന് സ്കന്ദപുരാണ ഉപന്യാസം.
13 ന് പുലർച്ചെ 6ന് ശോകനാശിനിപ്പുഴ യിൽ നിന്നും തിരുമഞ്ജന എഴുന്നെളളിപ്പ്, തുടർന്ന് അഭിഷേക പൂജയും ദീപാരാധനയും ഉച്ചക്ക് രണ്ടിന് വാദ്യഘോഷ അകന്പടിയിൽ ശുരസംഹാരതുടക്കം രാത്രി എട്ടിന് ശോകനാശിനിയിൽ നീരാടലും ദീപാരാധനയും14 ന് പകൽ 11ന് ചിദംബര ശിവാചാ ര്യരുടെ കാർമ്മികത്വത്തിൽ സ്വാമി തിരു കല്യാണം. തുടർന്നു വൈകുന്നേരം നാലു വരെ അന്നദാനം രാത്രി ഏഴിനു നാദസ്വര പൂക്കാവടി എന്നിവ അകന്പടിയിൽ സ്വാമി പുഷ്പരഥ എഴുന്നെള്ളിപ്പോടെ ഉത്സവത്തിനു സമാപനമാവും.