ചാത്തന്നൂർ: സമീപകാലത്തുനടന്ന അസംബ്ലി തെരഞ്ഞെടുപ്പുകൾ കോണ്ഗ്രസ് തിരിച്ചു വരുന്നതിന്റെ സൂചനയാണെന്നു കെ പി സി സി ജന. സെക്രട്ടറി ശൂരനാട് രാജശേഖരൻ അഭിപ്രായപെട്ടു. കോൺഗ്രസ് കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നവോത്ഥാന പദയാത്ര കല്ലുവാതുക്കൽ പാറ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് പി.പ്രതീഷ്കുമാർ അധ്യക്ഷനായിരുന്നു.സംസ്ക്കാരസാഹിതി ജില്ലാ കൺവീനർ ഡോ.നടയ്ക്കൽ ശശി,ബ്ലോക്ക് വൈസ് പ്രസിഡന്റ് വട്ടക്കുഴിക്കൽ മുരളി,അഡ്വ മീനമ്പലം ബാബു,കെജി.തോമസ്,അന്നമ്മ ചാക്കോ,പാറയിൽ രാജു,കോടക്കയം സാമുവേൽ,മധു പാറയിൽ,പാമ്പുറം കൃഷ്ണകുമാർ,വേണു നായർ, പഞ്ചായത്ത് അംഗങ്ങളായ വിഷ്ണു വി,കൃഷ്ണലേഖ, നിതിൻ എന്നിവർ പ്രസംഗിച്ചു.