ശാസ്താംകോട്ട:പ്രധാന മന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ പഞ്ചായത്തീരാജ് സ്വപ്നങ്ങൾ പിണറായി സർക്കാർ തകർക്കുന്നതായി കെപിസിസി ജനറൽ സെക്രട്ടറി ഡോ.ശൂരനാട് രാജശേഖരൻ ആരോപിച്ചു.പോരുവഴി പഞ്ചായത്തിലെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതിലും പഞ്ചായത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും അവശ്യപ്പെട്ടു യുഡിഎഫ് പോരുവഴി മണ്ഡലം കമ്മിറ്റി നടത്തിയ പഞ്ചായത്തോഫീസ് ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക യായിരുന്നു അദ്ദേഹം.മുഹമ്മദ് ഘുറൈഷി അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.കെ രവി, വൈ.ഷാജഹാൻ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്,മണ്ഡലം പ്രസിഡന്റുമാരായ നാസർ കിണറുവിള,സദാശിവൻ പിള്ള,ഉല്ലാസ്,മാത്യൂ എന്നിവർ പ്രസംഗിച്ചു.