പാലക്കാട്: മണ്ണാർക്കാട് തിരുവിഴാംകുന്ന് അന്പലപ്പാറയിൽ യുവാവ് വെടിയേറ്റു മരിച്ചതിനു പിന്നാലെ സുഹൃത്തിനെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തി.
ഇന്നലെ രാത്രി പത്തോടെയാണ് അന്പലപ്പാറ ക്ഷേത്രത്തിനു സമീപം പുഴയുടെ മറുകരയിലുള്ള തോട്ടത്തിലെ ഷെഡിൽ ഇരട്ടവാരി പറന്പൻ മുഹമ്മദാലിയുടെ മകൻ സജീർ എന്ന ഫക്രുദീനെ (24) വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇയാളുടെ സുഹൃത്ത് മഹേഷാണ് വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ ആശുപത്രിയിലുള്ളത്. സജീറിനെ കൊലപ്പെടുത്തിയത് താനാണെന്ന് മഹേഷ് സുഹൃത്ത് സാദിഖിനെ ഫോണിൽ വിളിച്ച് അറിച്ചിരുന്നതായി പറയുന്നു.
താൻ വിഷംകഴിച്ചുവെന്ന് മഹേഷ് പറഞ്ഞതായും സാദിഖ് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് മഹേഷിനെ അവശനിലയിൽ കണ്ടെത്തിയത്.
സജീറും മഹേഷും ഒട്ടേറെ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം തുടരുകയാണ്.