ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്കു നേരെ വെടിയുതിർത്ത ശേഷം ആഭരണങ്ങൾ കവർന്നു. കവർച്ചക്കാരുടെ ആക്രമണത്തിൽ ഇവർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ വെടിവയ്പിനെത്തുടർന്നുണ്ടായ പരിക്കല്ല ഇതെന്ന് പോലീസ് അധികൃതർ അറിയിച്ചു.
ഡൽഹി പോലീസ് ആസ്ഥാനത്തിന് സമീപത്തുവച്ചാണ് സംഭവം നടന്നത്. ഇതുവഴി നടന്ന് പോവുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ആക്രമണം കണ്ടതിനെത്തുടർന്ന് സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.